കോഴിക്കോട്: അബദ്ധത്തില്‍ വിനാഗിരി ലായനി കുടിച്ച് കുട്ടികള്‍ക്ക് പൊള്ളലേറ്റതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ അടപ്പിച്ച കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകള്‍ വീണ്ടും തുറക്കുന്നു. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിവരങ്ങളും അതിന്റെ അളവും മറ്റ് വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയ ബോര്‍ഡ് കടയില്‍ തൂക്കിയിടുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ കോര്‍പ്പറേഷന്‍ കച്ചവടക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു.
Discussion about this post