പയ്യോളി: സി ഐ ടി യു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ നടക്കുന്ന മെയ് ദിന റാലിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു.
പയ്യോളി എ കെ ജി മന്ദിരം ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗത്തിൽ പി വി മനോജൻ അധ്യ ക്ഷത വഹിച്ചു. പി എം വേണുഗോപാലൻ, ഇ എം രജനി പ്രസംഗിച്ചു.
ഏരിയ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി എം പി ഷിബു (ചെയർമാൻ), കെ കെ പ്രേമൻ (കൺവീനർ), എൻ ടി അബ്ദുറഹിമാൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
Discussion about this post