കൊൽക്കത്ത :കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിൽ വൻ തീപിടിത്തം. ജുപ്രി മാർക്കറ്റിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾ കത്തിനശിച്ചു. പരുക്കേറ്റ ഒരാളെ നഗർ സബ്ഡിവിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് 12
അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. രണ്ടു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. സംസ്ഥാന അഗ്നിശമന മന്ത്രി സുജിത് ബോസും മാർക്കറ്റിലെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Discussion about this post