പയ്യോളി: ബസ് സ്റ്റാന്റിന് പിറകിലെ അടിക്കാടിൽ വൻ അഗ്നിബാധ. കറുത്തിരുണ്ട പുക അന്തരീക്ഷത്തിൽ വ്യാപിച്ചത് പരിഭ്രാന്തി ഉയർത്തി. ഇന്ന് രാവിലെ മുതൽ അഗ്നിബാധ ഇപ്പോഴും തുടരുകയാണ്.
രാവിലെ നാട്ടുകാരും ബസ് ജീവനക്കാരും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വടകര അഗ്നി രക്ഷാ നിലയത്തിൽ നിന്നുമെത്തിയ സേനാംഗങ്ങൾ തീയണച്ച് തിരിച്ചു പോയതോടെ തീ വീണ്ടും പടരുകയായിരുന്നു. ഉച്ചയ്ക്ക് 1.30 യോടെ തീ ആളിക്കത്തി.
കറുത്ത പുക അന്തരീക്ഷത്തിൽ വ്യാപിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന്, പയ്യോളി പോലീസും നഗരസഭ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്നി രക്ഷാ സേനയേയും വിവരം അറിയിച്ചുണ്ട്. നിലവിൽ, കാറ്റിൽ ആളിക്കത്തുകയും മറ്റിടങ്ങളിലേക്ക് പടരുകയുമാണ് തീ.ഉച്ചതിരിഞ്ഞ് 2.10 ഓടെയെത്തിയ അഗ്നി രാക്ഷാ സേന തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി.



































Discussion about this post