കൊയിലാണ്ടി: ഐസ് പ്ലാൻ്റിനോട് ചേർന്ന ഷെഡ്ഡിന് തീപിടിച്ചു വൻ നാശനഷ്ടം. കൊയിലാണ്ടി 14-ാം മൈൽ കോട്ടയിൽ അമ്പലം റോഡിലെ സി എം ഐസ് പ്ലാൻ്റിലെ ഐസ് ബോക്സ് സൂക്ഷിച്ച ഷെഡ്ഡിനാണ് തീപ്പിടിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം.
ഷെഡ്ഡും അതിൽ സൂക്ഷിച്ച അഞ്ഞൂറോളം ഐസ് ബോക്സും പൂർണമായും കത്തിനശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും രണ്ടു യൂണിറ്റ് അഗ്നി രക്ഷാ സേനയെത്തി തീ പൂർണമായും അണച്ചു.
സ്റ്റേഷൻ ഓഫീസർ പി കെ ശരത് ൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എ എസ് ടി ഒ കെ പ്രദീപ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ പി കെ . ഇർഷാദ്, ടി പി ഷിജു, എം വി ശ്രീരാഗ്, സനൽ രാജ്, ഷാജു, നിതിൻരാജ്, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
അഗ്നി രക്ഷാ സേനയുടെ സമയോചിത ഇടപെടലിൽ ഐസ് പ്ലാന്റിന് അടുത്തുള്ള വീടുകൾ, കടമുറികൾ, ഐസ് പ്ലാന്റിൽ നിർത്തിയിട് ടലോറികൾ എന്നിവയിലേക്ക് തീപടരാതെ തടയാൻ കഴിഞ്ഞു.
Discussion about this post