മുംബൈ: മാസ്‌ക് ഉള്‍പ്പെടെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരിക. മറാത്തി പുതുവത്സര ആഘോഷമായ ഗുഡി പദ്‌വ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്.
മാസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും മാസ്‌ക് ഉപയോഗിക്കുന്നത് തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു.
Discussion about this post