കോഴിക്കോട്: കൈതപ്പൊയിലില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. നിര്‍മാണത്തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനിടയിലാണ് അപകടമുണ്ടായത്. ഇതിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് നടക്കുകയായിരുന്നു. തൂണ്‍ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. കെട്ടിടത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
Discussion about this post