കൊയിലാണ്ടി: മരളൂർ മഹാദേവക്ഷേത്ര ആറാട്ടുത്സവം തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ ടി മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി. കൊടിയേറ്റത്തിന് ശേഷം വെടിക്കെട്ട് നടന്നു. ഇന്ന് വെള്ളി അയ്യപ്പക്ഷേത്രത്തിൽ തിയ്യാട്ട്, 19 ന് ഉത്സവ ചടങ്ങുകൾ പതിവുപോലെ, 20 ന് പരദേവതാ ക്ഷേത്രത്തിൽ തേങ്ങയേറും പാട്ടും, 21 ന് പള്ളിവേട്ട ദിവസം ആറാട്ടു കുട വരവ്, പിലാത്തോട്ടത്തിൽ നിന്ന് ഇളനീർ കുലവരവ്, പള്ളിവേട്ട എഴുന്നള്ളത്ത്, വെട്ടിക്കെട്ട്, 22ന് കുളിച്ചാറാട്ടിന് ശേഷം കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും
Discussion about this post