കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് വരുന്നതുമൂലം മരളൂർ പനച്ചികുന്ന് കുടിവെള്ള പദ്ധതിയുടെ കിണർ മൂടപ്പെടുമെന്ന ആശങ്കയിൽ ജനങ്ങൾ. പനച്ചിക്കുന്നിലെ അമ്പതോളം കുടുംബങ്ങളുടെ കുടിവെള്ളമാണ് ഇത് മൂലം മുട്ടുക. കടുത്ത ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പനച്ചിക്കുന്ന് നിവാസികൾക്കായി കനാലിന് സമീപം ഇരുപത്തിയഞ്ച് വർഷം മുൻപ് നഗരസഭ കുഴിച്ച കിണറാണിത്. ഇവിടെ കനാലിന് മുകളിൽ അടിപ്പാത നിർമ്മിച്ച് കിണർ സംരക്ഷിക്കണമെന്ന് മരളൂർ ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു. നഗരസഭ കൗൺസിലറും കൂട്ടായ്മ ചെയർമാനുമായ എൻ ടി രാജീവൻ ആധ്യക്ഷം വഹിച്ചു.കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, ഗിരീഷ് പുതുക്കുടി, സുകുമാരൻ കുനിയിൽ, എം ടി സന്തോഷ്, പി ടി ഷിജു, പി കെ സുനിൽ, പി കെ ഷിനു പ്രസംഗിച്ചു.
Discussion about this post