കൊയിലാണ്ടി:മരളൂർ മഹാദേവക്ഷേത്ര ആറാട്ടുത്സവത്തോടനുബന്ധിച്ച് അയ്യപ്പക്ഷേത്രത്തിൽ കുന്നംകുളം ടി കേശവൻകുട്ടി നമ്പിയുടെ മുഖ്യ കാർമ്മികത്വത്തിൽ തീയ്യാട്ട് നടന്നു. അപൂർവ്വമായി മാത്രം നടന്നു വരുന്ന തിയ്യാട്ട് കാണാൻ നിരവധി പേർ ക്ഷേത്രത്തിലെത്തിയിരുന്നു. കളമെഴുത്ത്, കൊട്ടും പാട്ടും, നൃത്തം, കളം മായ്ക്കൽ എന്നിവ തിയ്യാട്ടിൻ്റെ ഭാഗമാണ്. വൈകീട്ട് കളം വരയ്ക്കലോടെ തുടങ്ങിയ ചടങ്ങ് രാത്രിയാണ് സമാപിച്ചത്.
Discussion about this post