കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നു പോകുന്ന മരളൂർ പനച്ചിക്കുന്ന് റോഡ് ബദൽ സംവിധാനമുണ്ടാക്കാതെ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മുറിക്കുന്നത് മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. നൂറ് കണക്കിന് പേർ ദിനേന
യാത്ര ചെയ്യുന്ന നഗരസഭ നിർമ്മിച്ച റോഡാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മുറിക്കാൻ ശ്രമിച്ചത്.റോഡ് മുറിച്ചാൽ ഈ പ്രദേശത്തെ നൂറുകണക്കിന് പേർ ഒറ്റപ്പെട്ട അവസ്ഥയിലാകും. ബഹുജന കൂട്ടായ്മ കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, ജയപ്രകാശ് മരളൂർ, ഗിരിഷ് പുതുക്കുടി താഴെ, പി കെ.ഷിനു, സി ടി ബിന്ദു, സിറാജ് കുനിയിൽ, അഷറഫ് മൂലത്ത് ,എന്നിവർ
നേതൃത്വം നൽകി. വിവരം അറിഞ്ഞ് കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയ ശേഷമേ റോഡ് മുറിക്കുകയുള്ളൂ എന്ന് ഉറപ്പു നൽകി.
Discussion about this post