കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയിലായി.
മണിയൂർ ഒതയോത്ത് വീട്ടിൽ ഹാരിസ് (34) നെയാണ് മാറാട് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു
2022 ൽ മാറാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വിശ്വാസ വഞ്ചനാ കേസ്സിൽ ഇയാൾ അറസ്റ്റിലായിരുന്നു.
തുടർന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിനിടെ പ്രതി മാറാട് പരിസരത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കസ്റ്റഡിയിൽ എടുക്കയായിരുന്നു.
മാറാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശപ്രകാരം എസ് ഐ രമേശൻ, എ എസ് ഐ മനോജ്, ഹോം ഗാർഡ് സുരേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.




































Discussion about this post