കോഴിക്കോട്: ധർമവേദി വിഷൻ 2025 പദ്ധതി രേഖ പുറത്തിറക്കി. സംസ്ഥാനതലത്തിൽ ബാങ്ക്, ഓൺലൈൻ സൂപ്പർ മാർക്കറ്റ്, യോഗനാദം ന്യൂസ്ചാനൽ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. വനിതകൾക്കായി മൈക്രോ ഫിനാൻസ് ആരംഭിക്കാനും യോഗം തീരുമാനിച്ചു.

കോഴിക്കോട് ഗോകുലം മാളിൽ നടന്ന ശ്രീനാരായണ ധർമ്മവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കൃഷ്ണൻ കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാഗേഷ് മുടപ്പിലാവിൽ, ട്രഷറർ ബൈജു കോഴിക്കോട്, എം പി രാജീവൻ, എസ് പി രമേശൻ പ്രസംഗിച്ചു. ആഗസ്റ്റ് മാസം അവസാനവാരം ജില്ലാ പ്രവർത്തക കൺവെൻഷൻ നടത്താനും യോഗം തീരുമാനിച്ചു.



































Discussion about this post