കൊയിലാണ്ടി : വിവിധ കൈ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, തൊഴിലാളികളുടെ ക്ഷേമത്തെ മുൻ നിർത്തി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേരള പ്രദേശ് ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ കൺവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി ടി സുരേന്ദ്രൻ മു ഖ്യപ്രഭാഷണം നടത്തി. ഉമേഷ് കുണ്ടുതോട്, പി ഷിജില, ടി എം ജിതേഷ്, എൻ കെ മനോജ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ പി സതീഷ്- പ്രസിഡന്റ്, പി ഷിജില – വൈസ് പ്രസിഡന്റ്, പി വി ശ്രീജു -ജനറൽ സെക്രട്ടറി, എൻ കെ മനോജ് – സെക്രട്ടറി, ടി എം ജിതേഷ് -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post