പയ്യോളി: ജീവിതത്തിന്റെ സമസ്ത മേഖലയിലും തൊഴിലാളികൾ പീഡനം അനുഭവിക്കുമ്പോൾ അവർക്കു വേണ്ടി ശബ്ദിക്കാതെ സമ്പന്ന വർഗ്ഗത്തിന്റെ അടിമകളായി ഇടതു തൊഴിലാളി സംഘടനകൾ തരം താഴരുതെന്നു ഐ എൻ ടി യു സി അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണി പറഞ്ഞു.
പയ്യോളി കെ എസ് ഇ ബി ഓഫീസിനു മുൻപിൽ വൈദ്യതി ചാർജ് വർധനവിനെതിരെ ഐ എൻ ടി യു സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പകൽ ചൂട്ട് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എൻ എം മനോജ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് ടി കെ നാരായണൻ, വി കെ സായി രാജേന്ദ്രൻ, എൻ ടി ശ്രീജിത്ത്, യതീഷ് പെരിങ്ങാട്, പി കെ സൈഫുദ്ദീൻ, എം കെ മുനീർ, കുറുമണ്ണിൽ രവീന്ദ്രൻ, കാര്യാട്ട് ഗോപാലൻ, ടി ഉണ്ണികൃഷ്ണൻ, ടി ടി സോമൻ മത്തത്ത് സുരേന്ദ്രൻ പ്രസംഗിച്ചു.
Discussion about this post