പാലക്കാട്: മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസില്‍ ഇരുപത്തിയഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം. കല്ലാംകുഴി പള്ളത്ത് നൂറുദ്ദീനെയും സഹോദരന് കുഞ്ഞുഹംസയേയും കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി.
ലീഗ് പ്രവര്‍ത്തകരും പാര്‍ട്ടി ബന്ധമുള്ളവരുമാണ് കേസിലെ പ്രതികള്‍. ഓരോ പ്രതികളും അന്‍പതിനായിരം രൂപ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കണം. കൊല്ലപ്പെട്ട സഹോദരങ്ങള്‍ എപി സുന്നി പ്രവര്‍ത്തകരായിരുന്നു.
2013 നവംബര്‍ 20നായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. ആക്രമണത്തില്‍ ഇവരുടെ സഹോദരനായ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു. പ്രാദേശിക രാഷ്ട്രീയ തര്‍ക്കത്തെതുടര്‍ന്നായിരുന്നു ആക്രമണം. കേസില്‍ ഇരുപത്തിയേഴ് പ്രതികളാണുണ്ടായിരുന്നത്. നാലാംപ്രതി ഹംസപ്പ വിചാരണ ആരംഭിക്കും മുന്‍പ് മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ കേസില്‍ നിന്ന് ഒഴിവായി.
Discussion about this post