കൊയിലാണ്ടി: കസ്റ്റംസ് ലിങ്ക് റോഡില്‍ മൊടവന്‍ വളപ്പില്‍ മുജീബിന്റെ മകന്‍ റഷ്മിൽ ഹനാൻ (12) നെ കാണാതായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.
വ്യാഴാഴ്ച വൈകീട്ട് ആറു മണിവരെ വീട്ടിനടുത്ത് കളിച്ചുകൊണ്ടിരുന്നതായി സമീപവാസികൾ പറയുന്നു. നാട്ടുകാര്‍ വിവിധയിടങ്ങളില്‍പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടലോര മേഖലയിലും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളില്‍ 8.30 ന് റഷ്മില്‍ നടന്നുപോകുന്നത് കാണുന്നതായി പോലീസ് പറഞ്ഞു. കുട്ടിയെപ്പറ്റി എന്തെങ്കിലും സൂചന കിട്ടുന്നവര്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ (0496 2620235) 9656337445, 9895781178 എന്ന നമ്പറുകളില്‍ ഏതിലെങ്കിലോ അറിയിക്കണമെന്നു പോലീസ് പറഞ്ഞു.
Discussion about this post