തിരുവനന്തപുരം: നടിക്കെതിരെ അപവാദ പ്രചരണവും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിൽ സംവിധായകൻ അറസ്റ്റിലായി. നടി മഞ്ജു വാരിയരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് സംവിധായകന് സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ജുവിനെ നായികയാക്കി കയറ്റം എന്നൊരു സിനിമ സനൽ സംവിധാനം ചെയ്തിരുന്നു.
Discussion about this post