കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ രേഖപ്പെടുത്തി.
മുന്‍ ഭാര്യയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്ളതിനാല്‍ ഫോണ്‍ ഹാജരാക്കാനാവില്ലെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞിതിനെതുടർന്നാണ് മഞ്ജുവിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചത്. എന്നാൽ അത്തരത്തിലുള്ള യാതോരുവിധ സ്വകാര്യ സംഭാഷണങ്ങളും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നോ രണ്ടോ തവണ സംസാരിച്ചതെന്നുമാണ് മഞ്ജു വാര്യര്‍ മറുപടി നല്‍കിയത് എന്നാണ് വിവരം.
അതേസമയം, ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് വൈകീട്ടോടെ കേരളത്തിലെത്തും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനക്കായി മുംബൈയിലുള്ളത്. നാല് ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടില്ലായിരുന്നു. പ്രതി സ്വന്തം നിലക്ക് ഫോണ്‍ പരിശോധനക്ക് അയച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
Discussion about this post