മലപ്പുറം: മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭ പരിധിയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഹര്‍ത്താൽ.
അതേസമയം, മുസ്ലിം ലീഗ് നേതാവും നഗരസഭംഗവുമായ തലാപ്പിൽ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അബ്ദുൾ മജീദ് ബുധനാഴ്ച രാത്രിയിൽ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിനായി അന്വേഷണം തുടരുകയാണ്.
തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്‍ ജലീല്‍ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. തലക്കും നെറ്റിയിലും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമായതെന്നാണ് സൂചന.
Discussion about this post