മണിയൂർ: ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കണ്ടി പറമ്പത്ത് – കുറ്റി പുറത്ത് റോഡ് (കടത്തനാട് കോളേജ് റോഡ്) റീ ടാറിംഗ് പ്രവൃത്തിയിലെ ഗുരുതരമായ അപാകത അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മുടപ്പിലാവിൽ രണ്ടാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. മണിയൂർ പഞ്ചായത്തിലെ ഭൂരിഭാഗം പ്രവർത്തികളും ഈ റോഡ് പ്രവൃത്തി ഏറ്റെടുത്ത ചെരണ്ടത്തൂരിലെ കോൺട്രാക്ടർക്ക് തന്നെയാണ് നൽകിയിട്ടുള്ളതെന്നും, ഇയാളുടെ പല പ്രവൃത്തികളിലും ഗുരുതരമായ അപാകതകൾ നിലനിൽക്കുന്നതിനാൽ ഇയാൾ ടെണ്ടർ എടുത്ത മുഴുവൻ പ്രവർത്തികളും വിജിലൻസ് അന്വേഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയോടെയാണ് ഈ അഴിമതിയെന്നത് ദുഖകരമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. കുറ്റക്കാരെ കണ്ടെത്തി മാതൃകകപരമായി ശിക്ഷിക്കണം.
കെ ടി കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി എം കൃഷ്ണൻ, ചാലിൽ അഷ്റഫ്, അനൂപ് മുടപ്പിലാവിൽ പ്രസംഗിച്ചു.




































Discussion about this post