മണിയൂർ: മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ‘മാനിഷാദ’ സത്യാഗ്രഹം സംഘടിപ്പിച്ചു. കെ പി സി സി അംഗം വി എം ചിന്ദൻ സമാധാനത്തിന്റെ പ്രതീകമായ പ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു.
മന്തരത്തൂർ പുന്നോളിമുക്കിൽ നടന്ന സത്യാഗ്രഹത്തിൽ മണ്ഡലം പ്രസിഡൻ്റ് അഷറഫ് ചാലിൽ അധ്യക്ഷത വഹിച്ചു. അച്ചുതൻ പുതിയേടുത്ത് പതാക ഉയത്തി.
പ്രമോദ് കക്കട്ടിൽ, കാവിൽ രാധാകൃഷ്ണൻ, ചന്ദ്രൻ മൂഴിക്കൽ, കൊളായി രാമചന്ദ്രൻ, പി സി ഷീബ, സി പി വിശ്വനാഥൻ, ടി ടി മോഹനൻ, ബിജു പ്രസാദ്, വി കെ ഇസ്ഹാഖ്, ഗീമേഷ് മങ്കര, കെ കെ പ്രശാന്ത് പ്രസംഗിച്ചു.
Discussion about this post