

മണിയൂർ: ഗ്രാമീണ കലാവേദി മണിയൂർ ഷോർട്ട് ഫിലിം ഫെസ്റ്റ് -2022 ലേക്ക് എൻട്രികൾ ക്ഷണിച്ചു. ലഭിക്കുന്ന എൻട്രികളിൽ നിന്നും ഫെസ്റ്റിലേക്ക് 10 ചിത്രങ്ങളാണ് തിരഞ്ഞെടുക്കുക. ഇതിൽ നിന്നുമായിരിക്കും പുരസ്കാരാർഹരെ കണ്ടെത്തുക.

ഫെസ്റ്റിലേക്ക്, 2022 ജനുവരി 1 നു ശേഷം നിര്‍മ്മിച്ച ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. 10 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പ്രമുഖ സിനിമ സംവിധായകര്‍ ഉള്‍പ്പെടുന്ന ജൂറി അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സംവിധായകന്, മികച്ച കഥ, മികച്ച നടന്, മികച്ച നടി, മികച്ച ക്യാമറമാന്, പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രം എന്നിവയ്ക്കാണ് പുരസ്കാരം നൽകുക.

ഒക്ടോബർ 5 ന് വൈകുന്നേരം 5 ന് മണിയൂർ തെരുവിലാണ് ഷോർട്ട് ഫിലിം ഫെസ്റ്റ് നടക്കുക.
മത്സരത്തിനുള്ള എന്‍ട്രികള്‍ ഈ മാസം 28 ന് മുമ്പായി സംഘാടകർക്ക് ലഭിക്കണം.
ചിത്രങ്ങള്‍ അയക്കേണ്ട മെയില്‍ ഐഡി grameenakalavedimnr@gmail.com
കൂടുതൽ വിവരങ്ങൾക്ക്: 9633 547 046.

Discussion about this post