മണിയൂർ: നിർമാണത്തിലിരിക്കുന്ന ബസ്സ് സ്റ്റോപ്പ് തകർത്തതിൽ പ്രതിഷേധം.മണിയൂർ പഞ്ചായത്തിലെ എടത്തും കര വാർഡിലെ പുന്നോളിമുക്കിൽ കോൺഗ്രസ് പണിയുന്ന ഗാന്ധി സ്ക്വയർ ബസ്സ് സ്റ്റോപ്പ് തകർത്തതിൽ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധ യോഗം സി പി വിശ്വനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി സി ഷീബ, ചാലിൽ അഷറഫ്, മൂഴിക്കൽ ശ്രീധരൻ ,മനോജ് മണിയൂർ, സി എം സതീശൻ, ആർ പി ഷാജി, സുരേഷ് കുറ്റിലാട്ട്, ഇ എം രാജൻ, ഇസ്മായിൽ മാസ്റ്റർ, സി എം സുനിൽ, കെ കെ പ്രശാന്ത്, ബാബു എളമ്പിലാട്, രാജേഷ് എളമ്പിലാട് പ്രസംഗിച്ചു.
Discussion about this post