ദീർഘകാലം യുവകലാസാഹിതിയുടെ സംസ്ഥാന ഭാരവാഹിയും പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന മണിയൂർ ഇ ബാലന്റെ സ്മരണാർഥം രൂപം കൊണ്ട ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും അദ്ദേഹത്തിന്റെ ചരമദിനമായ മെയ് 9 ന് കേരളത്തിലെ നവാഗതരായ നോവലിസ്റ്റുകൾക്കും ചെറുകഥാകൃത്തുക്കൾക്കും അവാർഡ് നൽകുന്നു. 11,111 രൂപയും ഫലകവുമാണ് അവാർഡ്.
ഈ വർഷം നൽകുന്നത് നോവലിനാണ്. താൽപര്യമുള്ള പ്രസാധകരും എഴുത്തുകാരും 2019, 20, 21 വർഷങ്ങൾക്കിടയിൽ പ്രസിദ്ധീകരിച്ച നോവലിന്റെ മൂന്നു വീതം കോപ്പികൾ താഴെ കൊടുത്ത മേൽവിലാസത്തിൽ അയക്കുക. ഒരാൾക്കു തന്നെ ഒന്നിലധികം നോവലുകൾ അയക്കാവുന്നതാണ്. മാർച്ച് 30നു മുമ്പ് ലഭിക്കത്തക്കവിധമാണ് അയക്കേണ്ടത്.
ശശികുമാർ പുറമേരി
സെക്രട്ടറി,
മണിയൂർ ഇ ബാലൻ സ്മാരക ട്രസ്റ്റ്
പാർവണം
കണ്ണംകുഴി, വടകര പി ഒ 673101
കോഴിക്കോട് ജില്ല.
ഫോൺ: 9446093588
Discussion about this post