മണിയൂർ: അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മണിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ‘വിലക്കയറ്റമില്ലാത്ത ഇന്ത്യ’ പ്രക്ഷോഭം വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എടവത്തു കണ്ടി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

പി എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ചാലിൽ അഷ്റഫ്, എം സി നാരായണൻ, ഗീമേഷ് മങ്കര, കമല ആർ പണിക്കർ, സി എം സതീശൻ, രാജൻ മാസ്റ്റർ കുറുത്തോടി, ഇസ്മയിൽ കറുന്തോടി, ഒതയോത്ത് രാധാകൃഷ്ണൻ പ്രസംഗിച്ചു.

Discussion about this post