
മണിയൂർ : ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തോടന്നൂർ ബി. ആർ. സി യുടെ ആഭിമുഖ്യത്തിൽ ഉപകരണ കിറ്റ് വിതരണം ചെയ്തു. സമഗ്ര ശിക്ഷ കേരളയുടെ പിന്തുണാ പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

മണിയൂർ up സ്കൂളിൽ നടന്ന ചടങ്ങ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. പി ബാലൻ അധ്യക്ഷനായ ചടങ്ങിന് ക്ലസ്റ്റർ കോഡിനേറ്റർ ബിനീഷ് വി. പി. സ്വാഗതം പറഞ്ഞു. സുദർശൻ മാസ്റ്റർ, അസൈനാർ മാസ്റ്റർ, രചന ടീച്ചർ ആശംസയും ഷീന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.







































Discussion about this post