പയ്യോളി: യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ സാഹിത്യകാരനുമായ മണിയൂർ ഇ ബാലൻ്റെ ഒന്നാം ചരമവാർഷികദിനം വിപുലമായ പരിപാടികളോടെ ആചരിക്കാൻ പയ്യോളിയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം തീരുമാനിച്ചു. മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും നവാഗതരായ നോവലിസ്റ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന് ചടങ്ങിൽ അവാർഡ് നൽകും. യുവകലാ സാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു.

മണിയൂർ ഇ ബാലൻ ട്രസ്റ്റ് വൈ. ചെയർമാൻ വി എം ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. ശശികുമാർ പുറമേരി, പി ബാലഗോപാലൻ, നമ്പ്യേരി ചന്ദ്രൻ, വിനീത് തിക്കോടി, കെ പ്രദീപ്, കെ ശശിധരൻ പ്രസംഗിച്ചു. ഭാരവാഹികളായി പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് (ചെയർമാൻ), ഇ കെ അജിത്ത്, റസിയാ ഫൈസൽ (വൈ. ചെയർമാൻമാർ), കെ ശശിധരൻ (ജനറൽ കൺവീനർ), ഇ വി.വാസു, പി ബാലറാം (ജോ. കൺവീനർമാർ), വി എം ഷാഹുൽ ഹമീദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Discussion about this post