മണിപ്പൂർ: എൻ ബീരേൻ സിങ് മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. ബിജെപി നിയമ സഭാ കക്ഷി യോഗത്തിലാണ് ബിരേൻ സിങ് മുഖ്യമന്ത്രിയായി തുടരണമെന്ന തീരുമാനം ഉണ്ടായത്.
കേന്ദ്ര നിരീക്ഷക നിർമ്മല സീതാരാമനാണ് തീരുമാനം പ്രഖ്യാപിച്ചത്. മണിപ്പൂരിൽ 31 സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവച്ചാണ് ബിജെപി ഭരണ തുടർച്ച ഉറപ്പിച്ചത്.തുടർച്ചയായി രണ്ടാം തവണയാണ് മണിപ്പൂരിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നത്.
Discussion about this post