പയ്യോളി: സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസ ഫണ്ട് നൽകി നവീകരിച്ച മാണിക്കോത്ത് – പയ്യോളി ഹൈസ്കൂൾ റോഡ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീക് അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ, പി വി മനോജൻ , കെ ടി ലിഖേഷ്, വി ടി ഉഷ, എ രാഘവൻ , മടിയാരി മൂസ, എ കെ രാമകൃഷ്ണൻ , കെ ടി രാജ്നാരായണൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലർ ടി ചന്തു സ്വാഗതവും പി വി അനിൽ കുമാർ നന്ദിയും പറഞ്ഞു.
Discussion about this post