പയ്യോളി: രാഷ്ട്രീയത്തിനും മത – ജാതി – ലിംഗ വ്യത്യാസങ്ങൾക്കുമപ്പുറത്ത് മാനവികതയുടെ ലോകമുണ്ടെന്നും, വരും തലമുറകൾക്ക് മാതൃകയാവുന്ന വിധം നാടിനെ മാറ്റുക, മാണിക്കോത്ത് പ്രദേശത്തെ കല – കായിക – സാഹിത്യ – സാമൂഹിക – സാംസ്കാരിക മേഖലകളിൽ ഇടപെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മാണിക്കോത്ത് കൂട്ടായ്മയ്ക്ക് രൂപം നൽകി. കൂട്ടായ്മയുടെ പ്രഥമ പരിപാടിയായി സമൂഹ നോമ്പുതുറ 17 ന് ഞായാറാഴ്ച മണിക്കോത്ത് കിക്ക് ഓഫ് ടെർഫിൽ നടക്കും.

ഭാരവാഹികളായി പ്രമോദ് മാണിക്കോത്ത് (പ്രസിഡണ്ട്), കെ പി നന്ദുലാൽ (സെക്രട്ടറി), സത്യൻ വരൂണ്ട (ട്രഷറർ), എം കെ ദിപിൻ, ഗിരീഷ് പുളിക്കുമഠത്തിൽ (വൈസ് പ്രസിഡണ്ടുമാർ), വി വി മൻസൂർ, സി സുനിൽ (ജോയിൻ്റ് സെക്രട്ടറിമാർ), എം ഷൈമ, സി വിജി, ആർ ടി രമ്യ, ഷിൻസി ഓയാസിസ് (വനിത കോർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.


Discussion about this post