പയ്യോളി: മാണിക്കോത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാണിക്കോത്ത് ഫുട്ബാൾ ലീഗിന് സമാപനം. പ്രദേശത്തെ കാൽപന്തുകളിയിൽ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ഫുട്ബാൾ ലീഗ് യുവതയുടെ ഉത്സവമായി മാറി.
ബജിലബജീഷ് വിന്നേഴ്സ് റോളിങ്ങ് ട്രോഫിക്കും സി കുഞ്ഞിരാമൻ – സി സുരേഷ് റണ്ണേഴ്സ് അപ്പിനും വേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ സത്യൻ നെല്ലേരി തെക്കയിൽ പരിശീലകനായ അമിഗോസ് എഫ് സി റോളിങ്ങ് ട്രോഫിയിൽ മുത്തമിട്ടു.
ബഷീർ മായേരിയുടെ പരിശീലനത്തിൽ കളിക്കളത്തിലിറങ്ങിയ വി മാർട്ട് എഫ്സി റണ്ണറപ്പായി. പയ്യോളി പേരാമ്പ്ര റോഡിലെ കിക്ക് ഓഫ് ടർഫിൽ നടന്ന ലീഗിൽ ആറു ടീമുകളാണ് പങ്കെടുത്തത്.



Discussion about this post