മംഗലൂരു: മംഗലൂരുവില്‍ മത്സ്യസംസ്‌കരണശാലയില്‍ വിഷവാതകം ശ്വസിച്ച് 5 പേര്‍ മരിച്ചു. വിഷവാതകം ശ്വസിച്ച് അവശതയിലായ 3 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. 3 തൊഴിലാളികള്‍ ഞായറാഴ്ച രാത്രി തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2 പേര്‍ തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മത്സ്യസംസ്‌കരണശാലയിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ആളുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തതിനും ജാഗ്രതാക്കുറവിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
Discussion about this post