തൃശ്ശൂര്‍: ഒല്ലൂരില്‍ കള്ളുഷാപ്പിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി പൊന്തക്കല്‍ വീട്ടില്‍ ജോബിയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് ഒല്ലൂരിലെ കള്ളുഷാപ്പില്‍വെച്ച് ജോബിക്ക് കുത്തേറ്റത്. ജോബിയും രാഗേഷും തമ്മില്‍ നേരത്തെ ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച രാവിലെ കള്ളുഷാപ്പില്വെച്ചും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ജോബിയെ രാഗേഷ് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

Discussion about this post