ബംഗളൂരു: കാറുകള്‍ തമ്മിൽ തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കാറിന്റെ ബോണറ്റില്‍ വച്ച് ഒരു കിലോമീറ്ററോളം ദൂരം വാഹനമോടിച്ച് യുവതി. ബംഗളൂരുവിലെ ജ്ഞാനഭാരതി നഗറിലെ ഉള്ളാള്‍ മെയിന്‍ റോഡില്‍ വച്ചായിരുന്നു സംഭവം. സംഭവത്തിൽ ഇരുവർക്കെതിരേയും പൊലീസ് കേസെടുത്തു. യുവതി ഓടിച്ചിരുന്ന ടാറ്റ നെക്സണ്‍ ദര്‍ശന്റെ സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നെന്ന് യുവാവ് പൊലീസില്‍
നല്കിയ പരാതിയില്‍ പറയുന്നു. കാര്‍ തട്ടിയതിന് പിന്നാലെ ദര്ശന് പ്രിയങ്കയോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അശ്ലീല ആംഗ്യം കാണിച്ച് വാഹനം ഓടിച്ചുപോകാന്‍ ശ്രമിച്ചു. ഇയാൾ യുവതിയുടെ കാര്‍ തടഞ്ഞപ്പോള്‍ പ്രിയങ്ക കാറില്‍ നിന്ന് ഇറങ്ങാതെ വാഹനം മുന്നോട്ടെടുത്തു.ഇടിച്ചിടുമെന്ന് തോന്നിയപ്പോള്‍ ഇയാൾ വാഹനത്തിന്റെ
ബോണറ്റില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ബോണറ്റില്‍ കിടന്ന ഇയാളെയും കൊണ്ട് യുവതി ഒരു കിലോമീറ്റര്‍ ദുരം വാഹനം ഓടിച്ചുപോയി. എന്നാൽ യുവതി കാര്‍ നിര്‍ത്തിയപ്പോള്‍ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കാറിന്റെ ഭാഗങ്ങള്‍ അടിച്ചു തകര്‍ത്തു. ഇരുവരുള്പ്പടെ 5 പേര്‍ക്കെതിരെ കേസ് എടുത്തതായി ഡിസിപി പറഞ്ഞു.
Discussion about this post