കോഴിക്കോട്: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ അത്തോളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ചീക്കിലോട് മുന്നൂർക്കയ്യിൽ മാണിക്കോത്ത് ശശിധരൻ (63) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. മാങ്ങ പറിക്കാനുപയോഗിച്ച കമ്പി ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് അപകട കാരണമായത്. ഭാര്യ: സുമതി, മക്കൾ: അജുൽ കൃഷ്ണ (മിലിട്ടറി, അസം), ശ്രുതി.

Discussion about this post