
പയ്യോളി: ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി മംഗലത്ത് കേളപ്പൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായിരുന്ന പി ഗോപാലന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

തിങ്കളാഴ്ച രാവിലെ ബാങ്ക് അങ്കണത്തിൽ വച്ച് നടന്ന ഡയറക്ടർമാരുടെ യോഗം പ്രസിഡന്റിനെ ഐക്യകണ്ഠേനെ തെരഞ്ഞെടുക്കുകയായിരുന്നു.

സഹകരണ വകുപ്പ് പയ്യോളി യൂണിറ്റ് ഇൻസ്പെക്ടർ മനോജ് വരണാധികാരിയായിരുന്നു.
സി പി ഐ എം ഇരിങ്ങൽ ടൗൺ ബ്രാഞ്ച് അംഗവും, റിട്ട. കെ എസ് ആർ ടി സി ജീവനക്കാരനുമാണ് മംഗലത്ത് കേളപ്പൻ.



































Discussion about this post