കൊയിലാണ്ടി : സമഗ്ര ശിക്ഷ കേരള ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ പൂക്കാട് എഫ് എഫ് ഹാളിൽ മാമ്പഴക്കാലം പ്രവർത്തിപരിചയ ചിത്രകല ശില്പശാല ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷയായി. സീനിയർ ഡയറ്റ് ഫാക്കൽറ്റി സബിത ശേഖർ, എച്ച് എം ഫോറം കൺവീനർ ഷാജി എം ബലറാം, ബി ആർ സി പന്തലായനി ട്രെയിനർ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യൂസഫ് നടുവണ്ണൂർ (ബി പി സി പന്തലായനി ) സ്വാഗതവും, ബി ആർ സി പന്തലായനി ട്രെയിനർ എം കെ മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.
Discussion about this post