ചെന്നൈ: തമിഴ്നാട്ടിൽ ബൈക്കിൽ ലോറിയിടിച്ച് അമ്മയും മൂന്നുവയസ്സുകാരിയായ മകളും മരിച്ചു. പാടി മേൽപാതയ്ക്കു സമീപം അമിതവേഗത്തിലെത്തിയ ലോറി ഇരുചക്രവാഹനത്തിൽ ഇടിച്ചാണ് അപകടം.
പീരുമേട് പാമ്പനാർ പ്രതാപ് ഭവനിൽ പ്രകാശിന്റെയും ജെസിയുടെയും മകൾ പ്രിയങ്ക (31), മകൾ കരോളിനി എന്നിവരാണ് മരിച്ചത്. പ്രിയയുടെ ഭർത്താവ് ശരവണനെ ഗുരുതര പരുക്കുകളോടെ കിൽപോക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മാധവാരത്ത് താമസിക്കുന്ന ദമ്പതികൾ ഇന്നലെ രാവിലെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ദുരന്തം. റോഡിലേക്ക് തെറിച്ചു വീണ പ്രിയങ്കയുടെ തലയിലൂടെ ലോറി കയറിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പ്രകാശാണ് പ്രിയയുടെ പിതാവ്. മാതാവ് ജെസ്സി.
Discussion about this post