ബംഗളൂരു: റോയിട്ടേഴ്സിലെ ജീവനക്കാരിയായ മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് പോലീസ്. ശ്രുതിയെ ബംഗളൂരുവിലെ ഫ്ളാറ്റിൽ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് അനീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ശ്രുതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടര്ന്നു. മുറിക്കുള്ളില്‍ സി സി ടി വി സ്ഥാപിച്ച് നിരീക്ഷിച്ചു. നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ബംഗളൂരു പോലീസ് പറഞ്ഞു.
കാസര്‍ഗോഡ് സ്വദേശിയാണ് ശ്രുതി. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി റോയിട്ടേഴ്സിൽ ജോലി ചെയ്ത് വരുകയായിരുന്നു ശ്രുതി. ഐ ടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിനൊപ്പമാണ് ബംഗളൂരു വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നത്.
രണ്ട് ദിവസമായി ശ്രുതിയെ ഫോണില്‍ വിളിച്ച് കിട്ടാഞ്ഞതോടെ സഹോദരന് ഫ്ലാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കാസര്‍കോട് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാറോഡിലെ ശ്മശാനത്തില്‍ സംസ്കാരം നടത്തി.
Discussion about this post