ചെന്നൈ: ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെയും ആഘോഷങ്ങളുടെയും വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു. കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് മാളവികയുടെയും വിവാഹ നിശ്ചയം നടക്കുന്നത്.
കാളിദാസാണ് മാളവികയുടെ കൈപിടിച്ച് മണ്ഡപത്തിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിൽ മാളവിക കണ്ണുകൾ ഈറനണിയുന്നതും കാണാം. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്തതായിരുന്നു ചടങ്ങെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചുകൊണ്ട് അടുത്തിടെയാണ് മാളവിക തന്റെ പ്രണയം വെളിപ്പെടുത്തിയത്. എന്നാൽ ആളാരാണെന്നോ പേരെന്താണെന്നോ പറഞ്ഞിരുന്നില്ല. പിന്നാലെ ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
സിനിമ പ്രവർത്തകനാണ് മാളവികയുടെ വരനാകാൻ പോകുന്നത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മാട്രിമോണിയിൽ നിന്നാണ് മാളവിക വരനെ കണ്ടെത്തിയത്. കാളിദാസിന്റെയും താരിണിയുടെയും വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മോഡലിങ് രംഗത്ത് നിന്നുള്ളയാളാണ് കാളിദാസിന്റെ ഭാവി വധുവായ താരിണി.
Discussion about this post