മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് ടൗൺ വാർഡിൽ 9 അയൽ സഭകൾ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. സമീപകാലത്തായി മലമ്പനി കേസ് റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് വാർഡിലെ മുഴുവൻ പ്രദേശങ്ങളിലും ശുചീകരണം നടത്തിയത്.

പൊതു പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, അയൽ സഭ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണം ചെറുവപ്പുറത്ത് മീത്തൽ ഭാഗത്ത് വെച്ച് വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ സി എം ബാബു അധ്യക്ഷത വഹിച്ചു.

മുൻ വാർഡ് മെമ്പർ ഷർമിന കോമത്ത്, ഇ കെ മുഹമ്മദ് ബഷീർ, മുജീബ് കോമത്ത്, കെ ശ്രീധരൻ, സാവിത്രി ബാലൻ, പി പി സി മൊയ്തി, കെ സേതുമാധവൻ വി കെ ബാബുരാജ്, ഐ ടി റഷീദ്, ജിതേഷ്, എം നിഷ, എം നാരായണൻ പ്രസംഗിച്ചു.

Discussion about this post