മലപ്പുറം: റാഗിങ്ങിൻ്റെ പേരിൽ വിദ്യാർഥിക്ക് ക്രൂര മർദ്ദനം. മലപ്പുറത്ത് സീനിയര്‍ വിദ്യാര്‍ത്ഥികളോട് ബഹുമാനമില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റു. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളെജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി രാഹുലിനാണ് പരിക്കേറ്റത്. രാഹുലിന്‍റെ കണ്ണിനാണ് സാരമായി പരിക്കേറ്റത്. മുഖത്തും ദേഹത്തുമെല്ലാം മര്‍ദ്ദിച്ചതിന്‍റെ പാടുകളുമുണ്ട്.
ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന രാഹുലിനെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. കോളെജില്‍ വെച്ചു തന്നെ നോട്ടമിട്ടിരുന്നതായി പറഞ്ഞെന്നും രാഹുല്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ രാഹുല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. റാഗിങ് നടത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്‍റ് സസ്‌പെന്‍ഡ് ചെയ്തു. റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
Discussion about this post