മലപ്പുറം: പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് മൂന്ന് മാസത്തിന് ശേഷം, പുറത്താക്കാതിരിക്കാൻ കാരണം ആവശ്യപ്പെട്ട് എം എസ് എഫ് മുൻ വൈസ് പ്രസിഡൻറ് പി പി ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്. മുസ്ലിം ലീഗ്സംസ്ഥാന നേതൃത്വമാണ് ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ഷൈജലിനെ പാർട്ടിയിൽ നിന്ന് നേരത്തേ പുറത്താക്കിയിരുന്നു. ഹരിത നേതാക്കളെ പിന്തുണച്ച ഷൈജലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ല കമ്മിറ്റി നേരത്തെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിചിരുന്നു’. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തത്. നടപടിക്കെതിരെ ഷൈജൽ കോടതിയെ സമീപിച്ചു. കാരണം കാണിക്കാതെയാണു നേതൃത്വം തന്നെ പുറത്താക്കിയതെന്നായിരുന്നു ഷൈജയലിന്റെ ആക്ഷേപം.
Discussion about this post