മലപ്പുറം: അയൽവാസിയും അവിവാഹിതയുമായ മധ്യവയസ്‌കയെ വെട്ടി പരിക്കേല്‍പിച്ച ശേഷം അമ്പത്തിയഞ്ചുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ശാന്തയെ (45) വെട്ടിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷറഫും ശാന്തയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Discussion about this post