മലപ്പുറം: മലപ്പുറം കാരക്കുന്നില്‍ ബസും മിനിലോറിയും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മിനിലോറി ഡ്രൈവര്‍ ബാലകൃഷ്‌ണനാണ് മരിച്ചത്. മിനി ലോറി പൂര്‍ണമായും തകര്‍ന്നു. ഗുരുതരാവസ്ഥയിലായ ബാലകൃഷ്‌ണനെ പുറത്തെടുത്തത് ഏറെ ശ്രമകരമായാണ്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ യാത്ര ചെയ്തിരുന്ന പത്ത് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അമിതവേഗതയില്‍ സ്വകാര്യ ബസ് വന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ജീപ്പിലെ രണ്ടു പേര്‍ക്കും പരിക്കേറ്റു.
Discussion about this post