മലപ്പുറം: മകന്റെ ഭാര്യയെ ലൈംഗീകമായി പിഡീപ്പിച്ചെന്ന കേസില്‍ 51 കാരന് റിമാൻ്റിൽ. മൂന്ന് വര്‍ഷമായി ഇയാള്‍ മരുമകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 2019 മുതല്‍ പീഡനത്തിന് ഇരയാകേണ്ടിവന്നിനിട്ടുണ്ടെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി.
കല്യാണം കഴിഞ്ഞ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് പീഡനം. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി ഭര്‍ത്തൃപിതാവ് പീഡനം തുടരുകയായിരുന്നു. സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ ചോദ്യംചെയ്തപ്പോള്‍ എല്ലാം തുറന്നുപറയുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
വാഴക്കാട് സി ഐ കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post