കൊല്ലം: മലബാർ എക്‌സ്‌പ്രസിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ. ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്‌ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുമൂലം ട്രെയിൻ ഒന്നര മണിക്കൂറോളം കൊല്ലത്ത് പിടിച്ചിട്ടു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയിൽ, ടോയ്‌ലറ്റിലെത്തിയ ഒരു യാത്രക്കാരനാണ് അമ്പത് വയസ് തോന്നിക്കുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലുങ്കിയിലാണ് തൂങ്ങിയത്. ഇയാളുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post