പയ്യോളി: കൊളാവിപ്പാലം വി കേളപ്പൻ പാറോലിൻ്റെ നിര്യാണത്തിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു.
“ഭാരതീയ ജനതാ പാർട്ടിയുടെ തലമുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു ശ്രീ കേളപ്പേട്ടൻ. ആദ്യകാലം മുതൽക്ക് തന്നെ ഈ പരിസരത്ത് പ്രത്യേകിച്ചും പയ്യോളി കൊയിലാണ്ടി ഭാഗങ്ങളിൽ ബി ജെ പിക്കും സംഘപരിവാർ, ദേശീയ പ്രസ്ഥാനങ്ങൾക്കും വേരുറപ്പിക്കാനുള്ള കഠിനാധ്വാനം ചെയ്തിട്ടുള്ള നേതാവായിരുന്നു. തികഞ്ഞ ആരോഗ്യവാനും ഊർജ്ജസ്വലമായിരുന്നു അവസാന ദിവസം വരെ. പാർട്ടിയുടെയും സംഘപരിവാറിൻ്റെയും എല്ലാ പ്രവർത്തനങ്ങളിലും വളരെയധികം ഊർജസ്വലമായി പങ്കെടുത്തിരുന്നു. നാട്ടിലെ എല്ലാ സാമൂഹ്യ- സാംസ്കാരിക പ്രവർത്തനങ്ങളിലും അദ്ദേഹത്തിൻറെ സാന്നിധ്യം വളരെ സജീവമായിരുന്നു. ആത്മീയരംഗത്തും നിറഞ്ഞു നിന്നിരുന്ന അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.”

ഇന്ന് രാവിലെ കൊളാവിപ്പാലത്തെ വീട്ടിലെത്തി മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ച ശേഷം പയ്യോളി വാർത്തകളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന അധ്യക്ഷൻ.
ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം സി കെ പത്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി രാജൻ, ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ് കിഷ്, പയ്യോളി മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു, വായനാരി വിനോദ്, സി പി ഐ എം ഏരിയാ സെക്രട്ടറി എം പി ഷിബു, മുസ്ലീം ലീഗ് കൊയിലാണ്ടി മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുദുറഹിമാൻ, നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി, ശ്രീനാരായണ സഹോദരധർമവേദി ജില്ലാ അധ്യക്ഷൻ കൃഷ്ണൻ കക്കട്ടിൽ, സെക്രട്ടറി രാഗേഷ് മഠത്തിൽ, ജനപ്രതിനിധികൾ തുടങ്ങി നാടിൻ്റെ നാനാ മേഖലയിലുമുള്ളവർ അന്തിമോപചാരമർപ്പിച്ചു.

തുടർന്ന്, സംസ്കാര ചടങ്ങുകൾക്ക് ശേഷം സർവകക്ഷി അനുശോചന യോഗം നടന്നു.
നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിച്ചു.

സി കെ പത്മനാഭൻ, മഠത്തിൽ അബ്ദുറഹിമാൻ, കായിരിക്കണ്ടി അൻവർ, സി പി രവീന്ദ്രൻ, കെ ടി കേളപ്പൻ, എ വി ബാലകൃഷ്ണൻ, കൊളാവിപ്പാലം രാജൻ, ചെറിയാവി സുരേഷ് ബാബു, കെ സി ബാബുരാജ്, ടി എം നിഷ ഗിരീഷ്, കൃഷ്ണൻ കക്കട്ടിൽ, രാഗേഷ് മുടപ്പിലാവിൽ, ബാബു, എം ടി നാണു മാസ്റ്റർ പ്രസംഗിച്ചു.

Discussion about this post