വടകര: മരമില്ലിൽ അഗ്നിബാധ. കരിമ്പനപ്പാലത്ത് കേളോത്ത് റോഷൻ്റെ ഉടമസ്തതയിലുള്ള കൃഷ്ണ സോ മില്ലിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11.15 നാണ് സംഭവം.
മില്ലിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടകര അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് എത്തി രണ്ട് മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. സിനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ ഒ അനീഷിന്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ പി കെ റിനീഷ്, എം ടി റാഷിദ്, മനോജ് കിഴക്കെക്കര, വി കെ ബിനീഷ്, ടി പി ഷിജു, പി എം ബബീഷ്, ടി വി അഖിൽ, മുനീർ അബ്ദുള്ള, കെ ബി സുരേഷ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.



































Discussion about this post